പിണറായിയുടെ തലയ്ക്ക് ഒരു കോടി, മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍!! അറസ്റ്റിലായത്...
വിവാദ പ്രസംഗത്തെത്തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു
ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത്താണ് പോലീസിന്റെ പിടിയിലായത്. ഉജ്ജയ്‌നില്‍ വച്ചായിരുന്നു അറസ്റ്റ്.

മാര്‍ച്ച് മൂന്നിനായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം. ഉജ്ജയ്‌നി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രാവത്ത് പിണറായിക്കെതിരേ ആഞ്ഞടിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്കു ഒരു കോടി പാരിതോഷികമായി നല്‍കും. ഇതിനായി സ്വന്തം വസ്തു വേണമെങ്കില്‍ വില്‍ക്കും. മുന്നൂറോളം പ്രചാരകരാണ് കൊല്ലപ്പെട്ടത്. ഭാരതമാതാവിനുള്ള രക്തഹാരമായി മൂന്നു ലക്ഷം തലകള്‍ എടുക്കുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുവെന്നുമായിരുന്നു വിവാദ പ്രസംഗം.

ഇതു വന്‍ വിവാദമായതോടെ ചന്ദ്രാവത്ത് പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്നു പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications