കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേലു അല്ലു... ലേലു അല്ലു!! സഭയിലും പിണറായിയുടെ തിരുത്ത്!! ഇങ്ങനെ വല്ലതും വേണമായിരുന്നോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന വിവാദത്തില്‍ തിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും. സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

'ഗൂഢാലോചനയില്‍' പിണറായിയുടെ തിരുത്ത്!! അങ്ങനെ പറഞ്ഞിട്ടില്ലത്രേ! അപ്പൊ മുഖ്യന്‍ ഉദ്ദേശിച്ചത്?'ഗൂഢാലോചനയില്‍' പിണറായിയുടെ തിരുത്ത്!! അങ്ങനെ പറഞ്ഞിട്ടില്ലത്രേ! അപ്പൊ മുഖ്യന്‍ ഉദ്ദേശിച്ചത്?

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവം പൂര്‍ണമായും പ്രതിയുടെ ഭാവനയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായതോടെ കഴിഞ്ഞ ദിവസം നിലപാട് തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഭയിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.

 അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

പ്രതിപക്ഷം നല്‍കിയ അടിയന്ത്രപ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. എംഎല്‍എമാരായ പിടി തോമസ്, അനൂപ് ജേക്കബ്, ടിഎ അഹമ്മദ് എന്നിവരാണ് അടിയന്തരപ്രമേയത്തിനുള്ള അനുമതി തേടിയത്. അടിയന്ത്രപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് രൂക്ഷ വിമര്‍ശനമാണ് പിടി തോമസ് ഉന്നയിച്ചത്. പ്രതികള്‍ എത്ര പ്രബലരായാലും പിഴുതെറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും വ്യക്തമാക്കി.

 പറഞ്ഞിട്ടേ ഇല്ല

പറഞ്ഞിട്ടേ ഇല്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഞായറാഴ്ച പിണറായി വ്യക്തമാക്കിയിരുന്നു. ഒരു പത്രവാര്‍ത്തയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചയുണ്ടെങ്കില്‍ അത് പോലീസ് കണ്ടു പിടിച്ചോളുമെന്നും പിണറായി പറയുന്നു.

 കോഴിക്കോട് ചടങ്ങില്‍

കോഴിക്കോട് ചടങ്ങില്‍

കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അറസ്റ്റിലായ പ്രതിക്കാണെന്നും അയാളുടെ മനസില്‍ ഉണ്ടായ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് ഇതൊക്കെ നടപ്പാക്കിയതെന്നുമാണ് പിണറായി പറഞ്ഞത്.സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന വാദം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പിണറായിയുടെ പ്രസ്താവന.

 അട്ടിമറിക്കാന്‍ ശ്രമം

അട്ടിമറിക്കാന്‍ ശ്രമം

മുഖ്യന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തിലൊരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്നായിരുന്നു പലരും പറഞ്ഞത്. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

English summary
pinarayi vijayan's conspiracy comment on actress attack. his explanation on assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X