Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടേത് കാൽകാശിന് വിലയില്ലാത്ത സർക്കാർ: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: പിണറായി വിജയന്റേത് കാൽ കാശിന് കൊള്ളാത്ത സർക്കാരാണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അം​ഗം പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനവിരുദ്ധ നയങ്ങൾ മാത്രം പിന്തുടരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. വെള്ളക്കരം, വൈദ്യുതി നിരക്ക്, ഇന്ധന നികുതി വർദ്ധന തുടങ്ങി ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

പണിയെടുക്കുന്നവർക്ക് കൂലി പോലും കൊടുക്കുന്നില്ലെന്നതാണ് പിണറായി സർക്കിരിന്റെ മറ്റൊരു സവിശേഷത. ഒരു രംഗത്തും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്. ഇടത് ദുർഭരണത്തിൽ ജനങ്ങൾ അമർഷത്തിലാണ്. എംവി ഗോവിന്ദൻ്റെ യാത്രയിൽ നിന്നും അണികൾ പോലും ഇറങ്ങി പോയത് സർക്കാരിനോടുള്ള പ്രതിഷേധമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

pkkrishnadas

ജനദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് മതപുരോഹിതൻമാർ പിണറായി സർക്കാരിനെതിരെ രംഗത്ത് വരാൻ കാരണം. തലശ്ശേരി ബിഷപ്പിൻ്റെ അഭിപ്രായം പൊതു വികാരമാണ്. ഇനിയും സിപിഎമ്മിൻ്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്നാണ് റബർ കർഷകർ പറയുന്നത്. താമരശ്ശേരി ബിഷപ്പും തലശ്ശേരി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായമാണ്.

കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളല്ലാതെ ഒന്നും നടക്കുന്നില്ല. എംവി ​ഗോവിന്ദന് ജാഥയിൽ പറയാൻ ദേശീയപാത വികസനം മാത്രമേയുള്ളൂ. അതും മോദി സർക്കാർ നടപ്പിലാക്കുന്നതാണെന്ന് മാത്രം. കേരളം തിരിച്ചറിവിൻ്റെ പാതയിലാണ് ഇവിടെയും രാഷ്ട്രീയമാറ്റമുണ്ടാവും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സിപിഎം രാഹുലിൻ്റെ കാര്യത്തിൽ പ്രകടിപ്പിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+