Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാരിദ്ര്യം മൂലം ലൈംഗികത്തൊഴിലിനറങ്ങി! പൊട്ടിക്കരഞ്ഞ് സിമ്പതി പിടിച്ചു പറ്റാനുള്ള ശ്രമവുമായി സൗമ്യ!

അവിഹിതം സംരക്ഷിക്കാനാണ് പിണറായിലെ സൗമ്യ തന്‍റെ മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും കൊന്നതെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പിണറായിക്കാര്‍ കേട്ടത്. കാരണം ഇന്ന് വരെ അവര്‍ക്കാര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു സൗമ്യ ഈ കൊലപാതകങ്ങള്‍ ഒക്കെ നടത്തിയതും സമര്‍ത്ഥമായി സാഹചര്യം കൈകാര്യം ചെയ്തതും. മരണങ്ങള്‍ സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനുള്ള അഭിനയത്തില്‍ നാട്ടുകാരുടെ സിമ്പതി പിടിച്ച് പറ്റാനും സൗമ്യയ്ക്ക് കഴിഞ്ഞു.
എന്നാല്‍ സൗമ്യയുടെ അവിഹിത ബന്ധങ്ങളുടെ പിന്നാമ്പുറ കഥകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ എങ്ങനെ സൗമ്യ ഇത്രയും നാള്‍ ഇതൊക്കെ ഒളിപ്പിച്ച് വെച്ചുവെന്ന അമ്പരപ്പിലാണ് നാട്ടുകാര്‍.

ഭര്‍ത്താവുമായി അകന്നു

ഭര്‍ത്താവുമായി അകന്നു

കൊല്ലം സ്വദേശിയായ കിഷോറുമായി സൗമ്യ പ്രണയത്തിലാവുകയും പിന്നീട് ഇവര്‍ ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആദ്യ കുട്ടി ജനിച്ചതിന് പിന്നാലെ സൗമ്യയ്ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കിഷോര്‍ നിരന്തരം സൗമ്യയുമായി വഴക്ക് കൂടി. ആദ്യത്തെ കുട്ടിയുടെ പിതൃത്വം സംബന്ധിച്ചും കിഷോര്‍ സൗമ്യയുമായി കലഹിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയായ കീര്‍ത്തന ജനിച്ചതിന് പിന്നാലെ കിഷോര്‍ നാടുവിട്ടു.പലപ്പോഴും കിഷോര്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെന്ന് സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു. അതില്‍ നിന്നാണ് മകളേയും മാതാപിതാക്കളേയും കൊല്ലാന്‍ സൗമ്യ എലിവിഷം ഉപയോഗിച്ചതെന്നും സൗമ്യ മൊഴി നല്‍കിയിരുന്നു.

തനിച്ചായതോടെ അനാശാസ്യം

തനിച്ചായതോടെ അനാശാസ്യം

കിഷോര്‍ ഉപേക്ഷിച്ചതോടെയാണ് സ്വന്തം വീട്ടിലേക്ക് സൗമ്യ പോയി. എന്നാല്‍ ദാരിദ്ര്യം മാത്രമായിരുന്നു കാത്തിരുന്നത്. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയിരുന്നെങ്കിലും വയസായതോടെ ഇരുവരും പണിക്ക് പോകുന്നത് നിര്‍ത്തി. പിന്നാലെ കുടുംബഭാരം തന്‍റെ ചുമലില്‍ ആയി. കടുത്ത ദാരിദ്ര്യത്തിലേക്ക് കുടുംബത്തിലെ സാഹചര്യം നൂങ്ങിയതോടെയാണ് അനാശാസ്യത്തിലേക്ക് തിരിഞ്ഞത്. ആദ്യം ഇരിട്ടി സ്വദേശിനിയായ യുവതിയായിരുന്നു ലംഗീകതൊഴിലാളികളുമായി പരിചയപ്പെടുത്തിയത്. ആദ്യം ഇരിട്ടിയിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു ലൈംഗീക തൊഴിലില്‍ ഏര്‍പ്പെട്ടത്. പിന്നീട് പിണറായിയിലെ സ്വന്തം വീട്ടില്‍ വെച്ചും ലൈംഗീക തൊഴിലില്‍ ഏര്‍പ്പെട്ടു.

എതിര്‍പ്പ് പ്രകടിപ്പിച്ചു

എതിര്‍പ്പ് പ്രകടിപ്പിച്ചു

പലപ്പോഴും യുവാക്കള്‍ വീട്ടില്‍ വരുന്നതിനോട് അച്ഛന്‍ അനിഷ്ടം പ്രകടിപ്പിച്ചു. യുവാക്കള്‍ വീട്ടില്‍ വരുന്നത് വിലക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് മകള്‍ കണ്ടു. മകള്‍ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ അമ്മയും തനിക്ക് നേരെ തിരിഞ്ഞു. ഇതാണ് മൂന്ന് പേരേയും ഇല്ലാതാക്കാന്‍ തിരുമാനിച്ചതെന്നും സൗമ്യ പോലീസിനോട് വ്യക്തമാക്കി.

ആവര്‍ത്തിച്ച് സൗമ്യ

ആവര്‍ത്തിച്ച് സൗമ്യ

2012 ല്‍ തന്‍റെ ഇളയ മകള്‍ മരിച്ച സംഭവത്തില്‍ പങ്കിലെന്ന് സൗമ്യ ആവര്‍ത്തിച്ചു. മൂന്ന് കൊലപാതകങ്ങളും നടത്തിയെന്ന് സമ്മതിക്കുന്ന സൗമ്യ ഒരു മരണത്തില്‍ പങ്കില്ലെന്ന് പറയുന്നതില്‍ വാസ്തവമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്. മൂന്ന് കൊലപാതകങ്ങളും ഒറ്റയ്ക്കാണ് ചെയ്തതെന്ന് സൗമ്യ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതും പോലീസ് വിശ്വസിച്ചിട്ടില്ല. സൗമ്യയ്ക്ക് ആരുടേയെങ്കിലും സഹായമില്ലാതെ ഈ കൊലപാതകങ്ങള്‍ നടത്താന്‍ ആവില്ലെന്ന് തന്നെയാണ് പോലീസ് കണക്കാക്കുന്നത്. സൗമ്യയ്ക്ക് എലിവിഷം വാങ്ങിക്കൊടുത്തെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അയാള്‍ക്ക് കൊലയില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു.

കാമുകന്‍മാരില്‍ ഒരാള്‍

കാമുകന്‍മാരില്‍ ഒരാള്‍

സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ ആദ്യം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഒരാളുടെ പങ്കിനെ കുറിച്ച് മാത്രമാണ് പോലീസിന് സംശയം. അതേ സമയം കസ്റ്റഡിയില്‍ ഇരിക്കുന്ന യുവാവണോ അതോ മറ്റാരെങ്കിലുമാണോ സഹായം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുന്നേ സൗമ്യ ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തില്‍ കാമുകന്‍മാരെ സംരക്ഷിക്കുന്ന മൊഴിയാണ് അവസാന നിമിഷം വരെ സൗമ്യ പോലീസിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+