Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് സേനയിലെ ആര്‍എസ്എസ് ബന്ധം!! ശരിവച്ച് പിണറായി!! നടക്കുന്നത്!!

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ പൊതുവായിട്ടുള്ള നിലപാടുകള്‍ക്കൊപ്പം മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പിണറായി

തിരുവനന്തപുരം: പോലീസ് സേനയിലെ ആര്‍എസ്എസ് അനുഭാവം തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയില്‍ ആര്‍എസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിന് അത്തരം പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആര്‍എസ്എസിന്റേതായ ശ്രമങ്ങള്‍ പലതരത്തിലും നടക്കും. അത് നമ്മള്‍ കാണാതിരിക്കേണ്ട കാര്യമില്ല. പക്ഷേ അതുകൊണ്ടൊന്നും ഇവുടുത്തെ കാര്യങ്ങള്‍ അപായപ്പെടുത്താന്‍ സാധിക്കുന്നതല്ലെന്നും പിണറായി പറഞ്ഞു. പോലീസ് സേനയിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ കുറിച്ചും അവരുടെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ചുമായിരുന്നു ചോദ്യം.

rss

ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലൊക്കെ ആര്‍എസ്എസിന് വ്യത്യാസമുണ്ടെന്നത് ശരിയാണ്. അതിനെപ്പറ്റി ആര്‍എസ്എസ് സൈദ്ധാന്തികന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതി നമുക്ക് ഇവിടെ ഇല്ല. ഇവിടെ എല്ലാവരും സര്‍ക്കാരിന്റെ കീഴിലെ ഉദ്യോഗസ്ഥരാണ് -പിണറായി പറുന്നു.

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ പൊതുവായിട്ടുള്ള നിലപാടുകള്‍ക്കൊപ്പം മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പിണറായി പറഞ്ഞു. അതാണ് വസ്തുതയെന്നും അദ്ദേഹം.

പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്ന് വെല്ലുവിളിച്ച ഐജി സുരേഷ് പുരോഹിത് ഇപ്പോഴത്തെ ഡിജിപി ലോക് നാഥ് ബഹ്‌റ എന്നിവരെ ഉദ്ദേശിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+