ദിലീപിനിട്ട് കുത്തി പിണറായി!!സ്ത്രീകളെ ആക്രമിക്കുന്നവർ എത്ര ഉന്നതരായാലും അഴിക്കുള്ളിൽ കിടക്കും!!
സ്ത്രീകൾ ആക്രമണത്തിന് ഇരയാകുന്ന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും അവർ അഴിക്കുള്ളിൽ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ ആക്രമണത്തിന് ഇരയാകുന്ന കേസുകളിലെ പ്രതികൾ എത്ര ഉന്നതരായാലും അവർ അഴിക്കുള്ളിൽ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതാണ് സർക്കാരിന്റെ നയമെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്തെ സമകാലീന സംഭവങ്ങൾ നിരീക്ഷിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായ സംഭവത്തെ പരോക്ഷമായി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തൃശൂരിൽ വനിത പോലീസുകാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിത പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പിങ്ക് പോലീസ് മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും പിണറായി വ്യക്തമാക്കി. ജില്ലാ വനിത സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത് ഏറെ വിവാദമായരുന്നു. സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ പഴുതടച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.












Click it and Unblock the Notifications