Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരം.. കുറ്റപ്പെടുത്തലുകളല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പിണറായി

തിരുവനന്തപുരം: ദുരിതത്തില്‍ ഏറ്റവും പ്രശ്‌നങ്ങളുണ്ടായത് ചെങ്ങന്നൂരിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പിണറായി പറഞ്ഞു. ആയിരക്കണക്കിന് പേര്‍ ചെങ്ങന്നൂരില്‍ മരിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ആശങ്ക കൊണ്ടാണ്. കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മരണസംഖ്യ എത്രയോ ഉയരേണ്ടതായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് ഇത് കുറയ്ക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കുറ്റപ്പെടുത്തലുകളല്ല ഇപ്പോള്‍ വേണ്ടതെന്നും കൂട്ടായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ കനത്ത മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസത്തിനായി കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും വേണമെന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യതയടക്കം ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിന് ആവശ്യമായ സഹായം നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ഇനി സ്വീകരിക്കേണ്ട നടപടികളടങ്ങിയ നിവേദനം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത നിവേദനത്തില്‍ അദ്ദേഹത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

photo

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+