കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി അധോലോക നായകനെന്ന് പിണറായി

  • By Sruthi K M
Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസില്‍ അഴിമതിയും വിവാദങ്ങളും അഴിഞ്ഞാടുമ്പോള്‍ അഴിമതിക്കാരായ മന്ത്രിമാരുടെ സംഘത്തിന്റെ നായകനായിട്ടാണ് മുഖ്യമന്ത്രിയെ പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധോലോക സംഘത്തിന്റെ നായകനെപ്പോലെയായി എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അഴിമതി സംഘം പ്രവര്‍ത്തിക്കുന്നത് ഒരു റാക്കറ്റായിട്ടാണെന്നും പിണറായി ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ.എം മാണിയുടെയും രാജി ആവശ്യപ്പെട്ട് കോട്ടയം തിരുനക്കര മൈതാനത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയവിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

pinaray-talk

ബാര്‍ കോഴയുടെ തലവനും മുഖ്യന്‍ തന്നെ. കെ.എം മാണിക്ക് കൂട്ടുനിന്ന് കോടികള്‍ കൈപറ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ.ബാബുവും അറിയാതെ ഒന്നും അരങ്ങേറില്ലെന്നും അദ്ദേഹം പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസില്‍ എങ്ങും കാണാന്‍ കഴിയുന്നത്. മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ തന്നെ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ഇതിന് തെളിവാണ്.

സോളാര്‍ കേസിലും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടു. പ്രാഥമിക തെളിവെടുപ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെയും വിചാരണ ചെയ്യുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തരത്തിലും ഉമ്മന്‍ചാണ്ടി നാണം കെട്ടിട്ടും ഇപ്പോഴും എന്തു അര്‍ഹതയോടെയാണ് മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹം ഇരിക്കുന്നതെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാണിയും മന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. മുഖ്യപ്രതി സരിതയ്ക്കും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസുമായും ഉള്ള ബന്ധങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നു. ഇനി മുഖ്യമന്ത്രി എവിടെപ്പോയി ഒളിക്കും, ഇത് ലജ്ജാകരമെന്നും പിണറായി ആരോപിച്ചു. പല വാദങ്ങളും നിരത്തി അധികാരത്തില്‍ മുഖ്യമന്ത്രി തുടരുന്നത് മലയാളികള്‍ക്ക് അപമാനമാണെന്നും പിണറായി പറഞ്ഞു.

English summary
pinarayi vijayan said ummanchandy is a a underworld king
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X