യോഗ ഒരു മതത്തിന്റെയും ഭാഗമല്ല!! ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി
സ്കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കും
തിരുവനന്തപുരം: യോഗയെന്നത് ഒരു പ്രത്യേക മതത്തിന്റെയും ഭാഗമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതതര മനസ്സോടെയാണ് യോഗ ചെയ്യേണ്ടത്. യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലന്നും പിണറായി വ്യക്തമാക്കി.

ചിലര്‍ യോഗ മതത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനുവേണ്ടി ആര്‍ക്കും മനസ്സിലാവാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സൂക്തങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നുവെന്നണ് നാം മനസ്സിലാക്കേണ്ടത്.

യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. യോഗയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിനു പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications