കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിനെതിരെ പിണറായി വിജയൻ.. നോട്ട് നിരോധനം നരേന്ദ്ര മോദിയുടെ വകതിരിവില്ലാത്ത തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധന തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകതിരിവില്ലാത്ത തീരുമാനം ആയിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനും നോട്ട് നിരോധനത്തിന് പിന്നാലെ ശ്രമം നടന്നു.കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വന്നപ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ് എന്ന് മനസ്സിലായെന്നും പിണറായി പരിഹസിച്ചു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് എല്‍ഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേജർ രവി കൊടുംവിഷം!! ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ.. കേരളത്തിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു?മേജർ രവി കൊടുംവിഷം!! ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ.. കേരളത്തിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു?

pinarayai

നോട്ട് നിരോധനത്തിനെതിരെ എറണാകുളത്തും ഇടത് മുന്നണി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലെ റിസര്‍വ് ബാങ്കിന് മുന്നിലാണ് ഇടതുമുന്നണി പ്രതിഷേധ മേള സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡണ്ട് എംഎം ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും നോട്ട് നിരോധനത്തിന് എതിരെ പ്രതിഷേധ പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. നോട്ട് നിരോധിച്ച മോദിക്ക് ഭ്രാന്താണെന്ന് എംഎം ഹസന്‍ പറഞ്ഞു. ശിവസേനയും നോട്ട് നിരോധന വാർഷിക ദിനത്തിൽ മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

English summary
Chief Minister Pinarayi Vijayan slams Narendra Modi for Note Ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X