Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ വിരട്ടേണ്ട; വെള്ളാപ്പള്ളിക്ക് പിണറായിയുടെ മറുപടി

കൊല്ലം: എസ്എന്‍ഡിപിയെ സിപിഎം വിരട്ടേണ്ടെന്ന വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പിനു പിന്നാലെ അതേ നാണയത്തില്‍ മറുപടി നല്‍കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍എസ്എസ്സിനെ കൂട്ടുപിടിച്ച് വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന്‍ ശ്രമിക്കേണ്ടെന്നും ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

കണ്ണൂരിലെ സിപിഎം നേതാക്കളാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്നും നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ പണിയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കും പിണറായി മറുപടി നല്‍കി. സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശവകല്ലറ പണിയാന്‍ പണ്ടുമുതലേ പലരും ശ്രമിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

pinarayi-vijayan

വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കള്‍ കണ്ണൂരില്‍ അനേകം സിപിഎം പ്രവര്‍ത്തകര്‍ക്ക് ശവക്കല്ലറ പണിതു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ഇ.പി. ജയരാജനും ശവക്കല്ലറ പണിയാനും അവര്‍ ശ്രമിച്ചു. ഇത്തരം ശവക്കല്ലറയാണോ വെള്ളാപ്പള്ളി അര്‍ഥമാക്കിയതെന്ന് പിണറായി ചോദിച്ചു.

ആരെയെങ്കിലും വിരട്ടലും ഇരുത്തലും സിപിഎം അജന്‍ഡയല്ല. എസ് എന്‍ ഡി പിയുമായി പാര്‍ട്ടിക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍, ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനത്തെയും ആര്‍എസ്എസ് പക്ഷത്തേക്ക് നയിക്കാനുള്ള നീക്കത്തെ പാര്‍ട്ടി എതിര്‍ക്കും. വെള്ളാപ്പള്ളിയുടെ ആലപ്പുഴയിലെ ശക്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. കെസി വേണുഗോപാലിനെ വെള്ളാപ്പള്ളി പരസ്യമായി എതിര്‍ത്തിട്ടും ഇടതുപക്ഷം അവിടെ തോല്‍ക്കുകയായിരുന്നെന്ന് പിണറായി വ്യക്തമാക്കി. എന്‍.എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+