കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ മുങ്ങിയത് എന്തു കൊണ്ട്? പിണറായി കൊലമാസാണ്! ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നത്

കേരളത്തിന്റെ ഉൾക്കാമ്പ് തകർക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ഒറ്റരാത്രി കൊണ്ട് നാടുവിടേണ്ടി വന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

ആലപ്പുഴ: നാട് നശിപ്പിക്കാൻ വന്ന ബിജെപി നേതാവിന് ഒറ്റരാത്രി കൊണ്ട് നാടുവിടേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനരക്ഷാ യാത്രയിൽ പങ്കെടുക്കാതെ കേരളം വിട്ട ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പരിഹസിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

ആശുപത്രിയിൽ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയി! 20കാരിയായ നഴ്സിനെ പീഡിപ്പിച്ചു, പ്രവാസി യുവാവ് പിടിയിൽ...ആശുപത്രിയിൽ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയി! 20കാരിയായ നഴ്സിനെ പീഡിപ്പിച്ചു, പ്രവാസി യുവാവ് പിടിയിൽ...

കേരളത്തിന്റെ ഉൾക്കാമ്പ് തകർക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ഒറ്റരാത്രി കൊണ്ട് നാടുവിടേണ്ടി വന്നത്. ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിളികളെയും നേരിടാൻ കേരളം തയ്യാറാണ്. കേരളത്തെ അപകീർത്തിപ്പെടുത്താൻ എന്തും വിളിച്ചുപറയുന്ന കുറേ ആളുകളെ ബിജെപി ഇറക്കുമതി ചെയ്തിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിൽ സിഐടിയു സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കളെ പരിഹസിച്ചത്.

ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...

കേരളത്തിന്റെ ഉൾക്കാമ്പ്...

കേരളത്തിന്റെ ഉൾക്കാമ്പ്...

ബിജെപി ദേശീയ അദ്ധ്യക്ഷനും കേരളത്തിന് പുറത്തുനിന്നെത്തിയ ബിജെപി നേതാക്കൾക്കും മനസിലാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. അത് കേരളത്തിന്റെ ഉൾക്കാമ്പാണ്.

കേരളം വിട്ടു...

കേരളം വിട്ടു...

ആ ഉൾക്കാമ്പിനോട് മുട്ടിയപ്പോളാണ് ഇത് അത്രവേഗം പൊളിക്കാൻ കഴിയുന്ന ഒരു ദുർഗമല്ലെന്ന് അവർക്ക് മനസിലായതെന്നും പിണറായി പറഞ്ഞു.

കേരളം..

കേരളം..

അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ദേശീയ നേതാക്കൾക്ക് കേരളമെന്താണെന്ന് അറിയില്ല. നവോത്ഥാന അവബോധത്താൽ കെട്ടിപ്പടുത്തതാണ് കേരളമെന്നും പിണറായി ഓർമ്മിപ്പിച്ചു.

 ഇന്ത്യയിലും...

ഇന്ത്യയിലും...

രാജ്യത്തെ മതാധിഷ്ടിത രാഷ്ട്രമാക്കാൻ, ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയ വംശഹത്യ ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു.

യോഗിക്കെതിരെ...

യോഗിക്കെതിരെ...

കേരളത്തെ അപമാനിക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യമുണ്ട്...

സ്വാതന്ത്ര്യമുണ്ട്...

എന്തുകൊണ്ട് ബിജെപിയുടെ യാത്ര തടഞ്ഞില്ല എന്നു ചിലർ ചോദിക്കുന്നു. യാത്ര തടയാൻ ആർഎസ്എസ് സംസ്ക്കാരമുള്ളവരല്ല കേരളം ഭരിക്കുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. ഇവിടെ എന്തിനും സ്വാതന്ത്ര്യമുണ്ടെന്നും, വിമർശനം കേൾക്കാനും അതിനു മറുപടി പറയാനുള്ള ആർജ്ജവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
pinarayi speech about amit shah and yogi kerala visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X