കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്ക് കുടപിടിച്ച് മുഖ്യന്‍!! പെണ്ണുങ്ങളുടെ സമരം കണ്ടാലൊന്നും പിണറായി ഭയപ്പെടില്ലെന്ന്!!

ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദമാക്കുകയാണെന്നും പിണറായി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ മണി പരാമര്‍ശം നടത്തിയെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുകയാണെന്നും പിണറായി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിക്കെതിരായ പ്രതിഷേധം ശക്തമാകുമ്പോള്‍ മണിയെ വീണ്ടും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യംമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് പിണറായി വീണ്ടും മണിയെ പിന്തുണച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളെ വിമര്‍ശിച്ചും പെമ്പിളൈ ഒരുമൈ സമരത്തെ പരിഹസിച്ചും പിണറായി രംഗത്തെത്തി.

മണിക്കെതിരെ നിയമസഭയില്‍ രണ്ടാംദിവസവും പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് മണിയെ സംരക്ഷിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. ചൊവ്വാഴ്ച മണിയുടെ പ്രസംഗം നാടന്‍ ശൈലിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എതിരാളികള്‍ ഇത് പര്‍വതീകരിച്ച് അനാവശ്യ രാഷ്ട്രീയ വിവാദമുണ്ടാക്കുകയാണെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞു.

 വരുത്തിത്തീര്‍ക്കുന്നു

വരുത്തിത്തീര്‍ക്കുന്നു

മണിയുടെ പ്രസംഗത്തെ വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്നാണ് പിണറായി സഭയില്‍ ഇന്ന് പറഞ്ഞത്. ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദമാക്കുകയാണെന്നും പിണറായി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ മണി പരാമര്‍ശം നടത്തിയെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുകയാണെന്നും പിണറായി. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ടെന്നും തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നും മണി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞിരുന്നു.

 പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ

പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ

മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പെമ്പിളൈ ഒരുമയെയും പിണറായി പരിഹസിച്ചു. ജനപിന്തുണ ഇല്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പിണറായി പറയുന്നത്. മണിപറയാത്ത കാര്യങ്ങളാണ് സമരക്കാര്‍ ആരോപിക്കുന്നതെന്നും പിണറായി പറയുന്നത്. സമരത്തെ സംഘടനാ നേതാക്കള്‍ തന്നെ തള്ളിപ്പറഞ്ഞെന്നും പിണറായി.

 പിന്നില്‍ ബിജെപിയും കോണ്‍ഗ്രസും

പിന്നില്‍ ബിജെപിയും കോണ്‍ഗ്രസും

മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് പിണറായി പറഞ്ഞു. ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേതെന്നും പിണറായി. ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് മൂന്നാറില്‍ സമരം നടത്തുന്നതെന്നും പിണറായി പറഞ്ഞു.

 അടിയന്തര പ്രമേയത്തിന് മറുപടി

അടിയന്തര പ്രമേയത്തിന് മറുപടി

മണിയുടെ വിവാദ പ്രസംഗത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും പിണറായി പറഞ്ഞു. സംഭവത്തില്‍ മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പിണറായി അറിയിച്ചു. സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് സതീശന്‍ ആരോപിച്ചുിരുന്നു.

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

മൂന്നാറില്‍ സമരം നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണെന്നും പിണറായി പറഞ്ഞു. മൂന്നാറില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുണ്ടെന്നും പിണറായി. വന്‍കിട കൈയ്യേറ്റങ്ങള്‍ തടയുന്നതിനെതിരെയും പട്ടയ വിതരണം തടസപ്പെടുത്തുന്നതിനുമാണ് സമരം നടത്തുന്നതെന്നും പിണറായി ആരോപിച്ചു.

English summary
pinarayi against pembilai orumai, support mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X