കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഭരിക്കുന്ന നാട്ടില്‍ ബീഫ് വിലക്കാന്‍ വരണ്ട...! മോദിക്ക് എഴുതും..! ശേഷം കേരളം തീരുമാനിക്കും !

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ച സംഭവത്തില്‍ കേരളത്തിന്റെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതും. കേരളത്തിലുള്ളത് മാംസാഹരം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെ ബീഫ് നിരോധനം പ്രായോഗികമല്ല. അതിനാല്‍ നിലവിലെ നിരോധനം നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയയ്ക്കുക.

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??

beef

കന്നുകാലി കശാപ്പ് വിഷയം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ് എന്നിരിക്കേ സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാനം അയയ്ക്കുന്ന കത്തിന്മേല്‍ കേന്ദ്രതീരുമാനം അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുക. കേന്ദ്ര തീരുമാനം ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

pinarayi

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പൊതുജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ന ഭക്ഷണമേ കഴിക്കാന്‍ പാടുള്ളൂ എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. കേന്ദ്ര നിരോധനം ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേന്ദ്ര നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യപകമായി ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

English summary
Pinarayi Vijayan, Chief Minister of Kerala will write to PM in protest over beef ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X