Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദേശാഭിമാനി സിപിഎം ഫണ്ടിലല്ല പ്രവര്‍ത്തിക്കുന്നത്'

പെരുമ്പാവൂര്‍: പാലക്കാട് വച്ച് നടന്ന സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ വിവാദവ്യവസായിയുടെ പരസ്യം അച്ചടിച്ച് വന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റ വിശദീകരണം. ദേശാഭിമാനി പാര്‍ട്ടിയുടെ മുഖപത്രമാണെങ്കിലും പത്രത്തിന് ഫണ്ട് നല്‍കുന്നത് പാര്‍ട്ടിയല്ലെന്ന് അദ്ദേഹം അറിയിച്ചു. പെരുമ്പാവൂരില്‍ പി ഗോവിന്ദപിള്ളയുടെ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പത്രത്തിന് വേണ്ട ഫണ്ട് കണ്ടെത്തുന്നത് പത്രം തന്നെയാണ്. പത്രത്തില്‍ പരസ്യമോ വാര്‍ത്തകളോ നല്‍കുമ്പോള്‍ മുന്‍കൂട്ടി പാര്‍ട്ടിയുടെ അനുമതി വാങ്ങാറില്ല. വാര്‍ത്തകളായാലും പരസ്യങ്ങളായാലും ചില കാര്യങ്ങളെക്കുറിച്ച് അതു പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം സ്വാഭാവികമായുണ്ടാകുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് രൂപീകരിക്കേണ്ടി വരുന്നുണ്ട്. അത് അപൂര്‍വമായി നടക്കുന്ന കാര്യങ്ങളാണ്. തിരത്തേണ്ടവ തിരുത്താറുണ്ട്. അത് തന്നെ ഇക്കാര്യത്തിലും ഉണ്ടാകും.

Pinaray Vijayan

വിഷയത്തെ പെരുപ്പിച്ച് കാണിച്ച് സംഭവത്തെ വിവാദമാക്കിയത് മാധ്യമങ്ങളാണ്. പാര്‍ട്ടി പ്ലീനത്തെ തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. പ്ലീന തകര്‍ക്കാന്‍ പലവഴിയും നോക്കി ഒടുക്കം വിജയ്ക്കാതെ വന്നപ്പോഴാണ് പരസ്യം വിവാദമായി ചിത്രീകരിച്ചത്. പ്ലീനത്തിന്റെ നല്ലവശങ്ങള്‍ കാണാതെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പ്ലീനത്തിന്റെ വിജയത്തില്‍ ജനങ്ങള്‍ പാര്‍ട്ടിയെ പ്രശംസിക്കുന്നത് ശ്രദ്ധിക്കാതെ വിവാദങ്ങളുണ്ടാക്കുകയായിരുന്നു മാധ്യമങ്ങളെന്ന് പിണറായി കുറ്റപ്പെടുത്തി.

മാധ്യമങ്ങള്‍ക്കെന്താണ് ഇത്ര കമ്യൂണിസ്റ്റ് വിരോധമെന്നായിരുന്നു പിണറായിയുടെ ചോദ്യം. വലതുപക്ഷമാധ്യമങ്ങള്‍ അന്ധമായ മാര്‍ക്കിസ്റ്റി വിരോധം വച്ചുപുലര്‍ത്തുകയാണെന്നും അവര്‍ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

കോഴിക്കോട്ട് എളമരം കരീമിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളും പാര്‍ട്ടി പ്ലീനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മസ്‌കറ്റ് ഹോട്ടലില്‍ നിന്നും അഞ്ചു കോടി രൂപ ചാക്കില്‍കെട്ടി എളമരം കരീമിന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തുവെന്ന ആരോപണം സാമാന്യ ബുദ്ധിയുള്ള ആരും വിശ്വസിക്കില്ല. ചക്കിട്ടംപ്പാറ ഖനനാനുമതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+