Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിദ്യമാർക്കും വീണാ വിജയൻമാർക്കും മാത്രം ജീവിക്കാൻ പറ്റുന്ന നാടാക്കി പിണറായി കേരളത്തെ മാറ്റി'; ചെന്നിത്തല

തിരുവനന്തപുരം:പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഈറ്റില്ലമാക്കി പിണറായി മാറ്റിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന കെ പദ്ധതികൾ അടക്കമുള്ള എല്ലാം തന്നെ എങ്ങനെ കമ്മീഷൻ പറ്റാമെന്ന് ഗവേഷണം നടത്തിയ ശേഷമാണ് അവതരിപ്പിക്കുന്നതെന്നും ഇത് പിടിക്കപെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി ചെന്നിത്തലയുടെ വാക്കുകളിലേക്ക്

'കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം (അഴിമതി ക്യാമറ).
ജനങ്ങളുടെ ജീവന് സുരക്ഷ നൽകുവാൻ വേണ്ടി സർക്കാരുകൾ ഒരുക്കുന്ന ഒരു സുരക്ഷാ കവചമായ 'ക്യാമറയിൽ' കമ്മീഷനടിച്ച ഇതുപോലൊരു സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.

 rameshchennithala-pinarayi

കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് പാർട്ടി സെക്രട്ടറിമാരും സിപിഎമ്മിലുണ്ട് എന്നാൽ കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ! 85 കോടി രൂപയിൽ താഴെ തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്ക് തീർത്തിരിക്കുന്നത്, അതും സ്വന്തക്കാരുടെ കമ്പനിക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു വരുമാന സ്രോതസാക്കി മറ്റി , കൂടാതെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പല കടലാസ് കമ്പനികൾക്കും മുഖ്യനോടും കുടുംബത്തോടും അഭേദ്യമായ ബന്ധമുവുമാണുള്ളത്.

കഴിഞ്ഞ 7 വർഷമായി വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന കെ പദ്ധതികൾ അടക്കമുള്ള എല്ലാം തന്നെ എങ്ങിനെയതിൽ നിന്നും കമ്മീഷൻ പറ്റാമെന്നുള്ള റിസർച്ചിനു ശേഷമാണ് അവതരിപ്പിക്കുന്നത്. പലതിലും എതിർപ്പുണ്ടെങ്കിലും, എല്ലാത്തിനും തലകുലുക്കി സമ്മതിക്കുകയും, പിടിക്കപെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറി.

കെ വിദ്യമാർക്കും വീണാ വിജയന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിണറായി കേരളത്തെ മാറ്റി. പുതു തലമുറയിൽ അന്തസ്സായി പഠിച്ച് പരീക്ഷ പാസാകുന്നവരും, മാന്യമായി തൊഴിലെടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരും പിണറായി വിജയന്റെ കേരളത്തിൽ നിന്ന് ഓടിപ്പോവുകയാണ്.ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഈറ്റില്ലമാക്കി മാറ്റിയ പിണറായി വിജയനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+