Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വസ്ഥമായി നാട്ടിലിറങ്ങി നടക്കാമെന്ന് കരുതേണ്ട, മുഖ്യമന്ത്രിക്ക് ഭീഷണിയുമായി പിണറായി

കൊച്ചി: മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് നാട്ടിലിറങ്ങി നടക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. സോളാര്‍ കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ പ്രക്ഷോഭമുണ്ടാകും. അലോസരങ്ങളുടെ ദിനമാണ് ഇനി മുഖ്യമന്ത്രിക്ക് വരാന്‍ പോകുന്നതെന്നും പിണറായി പറഞ്ഞു.

പ്രക്ഷോപത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പ്രതിഷേധം ശക്തിപ്പെടും. ഉമ്മന്‍ചാണ്ടിക്കെതിരായി ജനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള എതിര്‍പ്പാണ് ഉണ്ടാകാന്‍ പോകുന്നത്. അതിനുമുമ്പ് ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതാകും നല്ലതെന്നും പിണറായി പറഞ്ഞു.

pinarayi vijayan

നവകേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഓടിനടക്കുകയാണ്.

സാധാരണ നിലയ്ക്ക് സംസ്ഥാനത്തിനകത്ത് വന്ന പ്രതിഷേധത്തിന്റെ പ്രതിഫലനം നിയമസഭയ്ക്കകത്തും ഉണ്ടാകും. നിയമസഭയ്ക്കകത്തുള്ള പ്രതിഷേധ രൂപം നിയമസഭയ്ക്കകത്തുള്ള പാര്‍ട്ടികള്‍ തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+