കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല... മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് പിണറായി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പിണറായി പറഞ്ഞിരുന്നത്. പിണറായിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി.

അണക്കെട്ട് സുരക്ഷിതമല്ലെന്ന നിയമസഭ, സര്‍വകക്ഷിയോഗങ്ങളുടെ നിലപാടാണ് ശരിയെന്നാണ് ഇപ്പോള്‍ പിണറായി വിജയന്‍ പറയുന്നത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് പിടി തോമസ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് നിലപാട് തിരുത്തിയത്. പിണറായിയുടെ മലക്കം മറിച്ചിലിനെ പിടി തോമസ് പരിഹസിച്ചു.

Read More: നിമിഷ ഫാത്തിമയായത്‌ സെക്രട്ടറിയേറ്റിനടുത്തുള്ള സലഫി സെന്ററില്‍; പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചു....

സ്‌കൂള്‍ കുട്ടികള്‍ സംസാരിക്കുന്നത്‌ പോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാര്‍ വിഷയമെന്നായിരുന്നു പിടി തോമസിന്റെ പരിഹാസം. മുഖ്യമന്ത്രിയും സര്‍ക്കാരും വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കണം. പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും പിടി തോമസ് ആരോപിച്ചു.

എന്നാല്‍ തന്റെ ഭാഗത്ത് നിന്ന് വ്യത്യസ്തമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പിണറായി നേരത്തെ പറഞ്ഞിരുന്നു.

Mullaperiyar Niyamasabha

എംഎല്‍എമാരായ പിടി തോമസ്, എന്‍എ നെല്ലിക്കുന്ന്, പി ഉബൈദുള്ള, കെഎം ഷാജി, പാറക്കല്‍ അബ്ദുള്ള എന്നിവരുടെ ചോദ്യത്തിന് രേഖാമുലം നല്‍കിയ മറുപടിയിലാണ് പുതിയ അണക്കെട്ട് വേണമെന്ന് പിണറായി വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പോലും ഗൗരവത്തിലെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read More: ചാവേര്‍ ആക്രമണം യുദ്ധ തന്ത്രമെന്ന് സാക്കിര്‍ നായിക്; മാധ്യമങ്ങള്‍ വേട്ടയാടുന്നു...

English summary
Kerala chief Minister Pinarayi vijayan Changes his stand on Mullaperiyar Dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X