ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
'ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ട്'-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തിൽ കൈക്കൊള്ളണമെന്നും മറ്റൊരു കുറിപ്പിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള ശീലം മാറ്റി പുതിയൊരു സംവിധാനത്തിലേക്കുള്ള മാറ്റം എല്ലാവരും വേഗത്തിൽ ഉൾക്കൊള്ളണം എന്നില്ല. എങ്കിലും നാടിന്റെ നന്മയെ കരുതി നാം അത്തരമൊരു തീരുമാനം കൈക്കൊണ്ടേ മതിയാവൂ.
പ്ലാസ്റ്റിക് നിരോധിക്കുമ്പോൾ ബദൽ സംവിധാനങ്ങൾ പരമാവധി ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയേയും നാടിനേയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ആകട്ടെ ഈ പുതുവത്സരദിനത്തിൽ നമ്മളെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications