കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

'ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയത്. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ട്'-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 pinarayi-vijayan

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തിൽ കൈക്കൊള്ളണമെന്നും മറ്റൊരു കുറിപ്പിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള ശീലം മാറ്റി പുതിയൊരു സംവിധാനത്തിലേക്കുള്ള മാറ്റം എല്ലാവരും വേഗത്തിൽ ഉൾക്കൊള്ളണം എന്നില്ല. എങ്കിലും നാടിന്റെ നന്മയെ കരുതി നാം അത്തരമൊരു തീരുമാനം കൈക്കൊണ്ടേ മതിയാവൂ.

കര്‍ണാടകയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി മറ്റൊരു സംസ്ഥാനം കൂടികര്‍ണാടകയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി മറ്റൊരു സംസ്ഥാനം കൂടി

പ്ലാസ്റ്റിക് നിരോധിക്കുമ്പോൾ ബദൽ സംവിധാനങ്ങൾ പരമാവധി ഏർപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയേയും നാടിനേയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ ആകട്ടെ ഈ പുതുവത്സരദിനത്തിൽ നമ്മളെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാഗതം 2020; പുതുവർഷത്തെ വരവേറ്റ് ലോകം, വിപുലമായ ആഘോഷങ്ങൾസ്വാഗതം 2020; പുതുവർഷത്തെ വരവേറ്റ് ലോകം, വിപുലമായ ആഘോഷങ്ങൾ

English summary
pinarayi vijayan about happy new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X