സര്‍ക്കാരും ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം; സര്‍ക്കാരിന് മന:സാക്ഷി കുത്തില്ലെന്നും പിണറായി
തൃശൂര്‍: ജിഷ്ണു കേസില്‍ സര്‍ക്കാരിന് മന:സാക്ഷിക്കുത്തിലെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ സര്‍ക്കാരിനെ വീഴ്ത്താമെന്ന് ആരുംകരുതേണ്ടെന്നും പിണറായി. സര്‍ക്കാരും പോലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ചിലര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു. തെറ്റായ പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു കെണിയാണ്.കെണി ഒരുക്കിയാല്‍ വീഴാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുകയാണ്.രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ഇത് വലത് വലതുപക്ഷ ബൂര്‍ഷാ സ്വഭാവമാണെന്നും ജി സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications