കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തുറ: പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നാണ് പറഞ്ഞത്,അത് ആരെയും വിഷമിപ്പിക്കാനല്ലെന്ന് പിണറായി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നു തന്നെയാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി. പൂന്തുറയില്‍ ഇന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥലപ്പേര് പറയുന്നത് ആരെയും വിഷമിപ്പിക്കാനല്ല. മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്‍റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യജീവന്‍ മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi Vijayan

പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്പ്പെടുത്താമെന്നു വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'മകളുടെ വിവാഹത്തിന് പ്രോട്ടോകാൾ ലംഘിക്കാം,മാസ്ക് സർക്കാരിനെ പ്രതിരോധിക്കാൻ അല്ല''മകളുടെ വിവാഹത്തിന് പ്രോട്ടോകാൾ ലംഘിക്കാം,മാസ്ക് സർക്കാരിനെ പ്രതിരോധിക്കാൻ അല്ല'

 പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ല;എംകെ മുനീർ പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ല;എംകെ മുനീർ

'ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ''ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ'

പാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർപാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർ

English summary
Pinarayi vijayan about Poonthura covid situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X