കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അതിരാവിലെ..; കേരളത്തിലെ സ്കൂള്‍ സമയക്രമത്തില്‍ മാറ്റം വരുന്നു; തീരുമാനം സര്‍ക്കാര്‍ പരിഗണനയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂൾ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണിതെന്നും പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സർക്കാർ പരിഗണിക്കുന്നു

സർക്കാർ പരിഗണിക്കുന്നു

സ്കൂൾ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിലാണിത്.

തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍

തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍

പഠനം നേരത്തെ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങും.

നാലര ലക്ഷം കുട്ടികള്‍

നാലര ലക്ഷം കുട്ടികള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ഒരു കാലം നമുക്കിടയിലുണ്ടായിരുന്നു.

കാഴ്ചപ്പാട് മാറി

കാഴ്ചപ്പാട് മാറി

എന്നാല്‍ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തി അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ ആ കാഴ്ചപ്പാട് മാറി. മറ്റു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തന്നെ ഇതിന് തെളിവാണ്.

ഉദ്ഘാടനം

ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെരുവമ്പായി എംയുപി സ്‌കൂളിനായി പുതുതായി നിര്‍മിച്ച അബ്ദുല്ല മാസ്റ്റര്‍-ഹുസൈന്‍ മാസ്റ്റര്‍ സ്മാരക ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 27 ഹൈടെക് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി കം റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന്‍

 വിജയ് കോണ്‍ഗ്രസില്‍ എത്തുമോ? നടനെ സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ്, പുതിയ ചര്‍ച്ചകള്‍ സജീവം വിജയ് കോണ്‍ഗ്രസില്‍ എത്തുമോ? നടനെ സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ്, പുതിയ ചര്‍ച്ചകള്‍ സജീവം

 തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് ആസാദ്; ആര്‍എസ്എസിനെ നിരോധിക്കണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് ആസാദ്; ആര്‍എസ്എസിനെ നിരോധിക്കണം

English summary
pinarayi vijayan about school time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X