കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരിലെ കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം കളിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ബൈപ്പാസിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയിരിക്കുകയാണ്. കീഴാറ്റൂരില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നും അലൈന്‍മെന്റ് മാറ്റുന്നതാണ് പരിഹാരമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. അതേസമയം കേന്ദ്രത്തിന്റെ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്നാണ് പിണറായിയുടെ ആരോപണം. നേരത്തെ ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ വയല്‍ക്കിളികളുമായി നിതിന്‍ ഗഡ്കരി വയല്‍ക്കിളികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും പറഞ്ഞു. ബൈപ്പാസ് നിര്‍മിക്കാന്‍ ബദല്‍ വഴികളില്ലെങ്കില്‍ വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും വെട്ടിമുറിക്കാതെ പാതി ഒരുവശത്തേക്ക് മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്നായിരുന്നു കേന്ദ്ര സംഘം ഇതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബദല്‍പാത നിര്‍മിക്കും

ബദല്‍പാത നിര്‍മിക്കും

കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സാങ്കേതിക പഠനം നടത്തുമെന്നാണ് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാനും സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. അതേസമയം അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സമിതിയുടെ പഠനത്തിന് ശേഷമായിരിക്കും സ്വീകരിക്കുക. സമിതിയെ നിയോഗിച്ചതില്‍ സംതൃപ്തരാണെന്നും ഭരണസമിതി അറിയിച്ചു..

സമരസമിതിയുടെ ആവശ്യങ്ങള്‍

സമരസമിതിയുടെ ആവശ്യങ്ങള്‍

നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കണം, ഇതിനനുസൃതമായി അലൈന്‍മെന്റ് മാറ്റണം എന്നീ ആവശ്യങ്ങളായിരുന്നു വയല്‍ക്കിളികള്‍ യോഗത്തില്‍ ഉന്നയിച്ചത്. അതേസമയം കീഴാറ്റൂരില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

പാരവെച്ചത് കേരളത്തിലെ മന്ത്രി

പാരവെച്ചത് കേരളത്തിലെ മന്ത്രി

സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമരസമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത്. ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങളാണ് ഇതിന്റെ പിന്നില്‍. കേരളത്തിന്റെ വികസനങ്ങള്‍ക്ക് പാരവെക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയും ഇവര്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഈ പരാമര്‍ശം അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ലക്ഷ്യമിട്ടാണെന്നാണ് സൂചന.

ചര്‍ച്ച കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍

ചര്‍ച്ച കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍

വയല്‍ക്കിളി കൂട്ടായ്മയുടെ ചര്‍ച്ച നയിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനമാണ്. ഗഡ്കരിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നില്‍ കണ്ണന്താനമാണെന്നാണ് സൂചന. ഇതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. നേരത്തെ കീഴാറ്റൂരിലെ ബൈപ്പാസ് പ്രശ്‌നത്തില്‍ സാങ്കേതിവശം പഠിക്കാന്‍ വിദഗ്ദസംഘത്തെ നിയോഗിക്കുമെന്ന് കണ്ണന്താനം പറഞ്ഞിരുന്നു. വയല്‍ക്കിളികള്‍ ദില്ലിയിലെത്തി ആദ്യം സന്ദര്‍ശിച്ചതും കണ്ണന്താനത്തെയാണ്.

വികസനം അട്ടിമറിക്കാന്‍ ശ്രമം

വികസനം അട്ടിമറിക്കാന്‍ ശ്രമം

സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. അതില്‍ എഴുതി ചേര്‍ക്കാവുന്നതാണ് ഇത്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍. അതിനാണ് പാര വന്നിരിക്കുന്നത്. എത്ര വേഗം ഇത് തിരുത്തുന്നോ അത്രയും നല്ലത് എന്നേ ഇപ്പോള്‍ പറയാനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസയം കേന്ദ്രത്തിന്റെ ചര്‍ച്ച സംസ്ഥാന ബന്ധത്തിനെതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!ആണവക്കരാറിലേക്ക് ചൈനയെ ക്ഷണിച്ച് ഇറാന്‍.... ഷി ജിന്‍ പിങിന് സമ്മതം... അമേരിക്കയെ തള്ളി!!

പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട....മുസ്ലീങ്ങളെ പുറത്താക്കും, വിവാദവുമായി ബിജെപി നേതാവ്പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട....മുസ്ലീങ്ങളെ പുറത്താക്കും, വിവാദവുമായി ബിജെപി നേതാവ്

English summary
pinarayi vijayan against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X