കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകർ പിണറായിയുടെ മരണം ആഗ്രഹിക്കുന്നു? അത് വെറും റുട്ടീൻ ചെക്കപ്പ്, വിമർശനവുമായി പിണറായി!

Google Oneindia Malayalam News

തിരുവന്തപുരം: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മരണം ആഗ്രഹിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പോയത് സാധാരണ മെഡിക്കല്‍ പരിശോധനയ്ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല. ഒരിക്കല്‍ താന്‍ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് പോവുമ്‌ബോള്‍ എകെജി സെന്ററിനു മുന്നില്‍ ഒരാള്‍ ഇരിക്കുന്നു.അയാള്‍ അടുത്ത സുഹൃത്തുക്കളോട് പറയുകയാണ് എത്രയാളുകള്‍ വാഹനമിടിച്ച് മരിക്കുന്നുണ്ട് ഇവന്‍ മരിക്കുന്നില്ലല്ലോ എന്ന്. അങ്ങിനെ ചില വികാരങ്ങൾ ഉണ്ടാകും, ഇത്തരം വികാരങ്ങൾ മാധ്യമപ്രവർത്തകർക്കിടയിലുമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.

പ്ലേറ്റ് ലെറ്റിന്റെ കുറവ്

പ്ലേറ്റ് ലെറ്റിന്റെ കുറവ്

പ്ലേറ്റ് ലെറ്റിന്റെ കുറവുണ്ടെന്നാണ് ചില മാധ്യമങ്ങൾ അടിച്ചിറക്കിയത്. തനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനക്കായി മുഖ്യമന്ത്രിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറവാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ദേശീയ മാധ്യമങ്ങളും വെറുതെ വിട്ടില്ല

ദേശീയ മാധ്യമങ്ങളും വെറുതെ വിട്ടില്ല

മുഖ്യമന്ത്രിയെയും ഭാര്യയെയും നടന്‍ കമലഹാസന്‍ കാണാനെത്തിയതും ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പിണറായി വിജയനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദേശീയ മാധ്യമങ്ങളിൽ പോലു വാർത്തയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് താഴെ പിണറായി വിജയന്റെ മരണം കൊതിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു വന്നത്. എന്നാൽ ഒന്നും തന്നെ മലയാളികൾ അല്ലായിരുന്നു അതിശയിപ്പിക്കുന്നത്.

കേരളത്തിൽ ചികിത്സ തേടാൻ ധൈര്യമില്ല

കേരളത്തിൽ ചികിത്സ തേടാൻ ധൈര്യമില്ല

സ്വന്തം സംസ്ഥാനത്ത് ചികിത്സ തേടാൻ പോലും പിണറായിക്ക് ധൈര്യമില്ല. മികച്ച ആരോഗ്യ സേവന മേഖല ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പരിശോധനക്ക് പോയത് എന്തിനായിരുന്നു എന്ന തരത്തിലാണ് കമന്റുകൾ വന്നത്.

നിത്യശാന്തി നേർന്നു

നിത്യശാന്തി നേർന്നു

അപ്പോളോ ആസുപത്രിയിൽ ചികിത്സ തേടിയ ആരും തന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ത്രിപുര തിരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടിയിട്ടാണ് പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് മറ്റൊരു പരിഹാസം. ആുപത്രിയിൽ പ്രവേശിച്ച് ഉടൻ തന്നെ ആത്മാവിന് നിത്യശാന്തി നേരാനും ആളുകൾ ഉണ്ടായിരുന്നു.

തെറ്റായ പ്രചാരണങ്ങൾ

കേരളത്തിലെ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ആളാണ് പിണറായി വിജയനെന്നും കമൻരിൽ പറയുന്നു. കേരളത്തിന് പുറത്ത് എന്തൊക്കെ തരത്തിലുള്ള തെറ്റായ പ്രചാരങ്ങളാണ് നടക്കുന്നതെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ട കേരളത്തിലെ ഹിന്ദു കുടുംബങ്ങളുടെ ശാപം പിണറായി അനുഭവിക്കാന്‍ പോവുകയാണ് എന്നാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത് എന്ന് വരെ വാർത്താലിങ്കിന് താഴെ കമന്റുകൾ വന്നിരുന്നു.

കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടത് തിരിച്ചറിവാണ്; ഐക്യമുന്നണി അധികാരത്തിനല്ല, ആർഎസ്എസിനെതിരെ പോരാടാൻ!

പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

English summary
Pinarayi Vijayan against jurnalists for fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X