കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കേരളമാണ്, ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല; മോദിക്ക് മറുപടിയുമായി പിണറായി വിജയന്‍

Google Oneindia Malayalam News

കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

<strong>പോളിങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ</strong>പോളിങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

വാരാണസിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേരളത്തിനെതിരെയുള്ള മോദിയുടെ പരാമര്‍ശം. ഇതിനെതിരേയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സ്ഥാനത്തിന് ചേർന്നതല്ല

സ്ഥാനത്തിന് ചേർന്നതല്ല

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചുള്ള നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്?

പ്രതിഷേധാർഹം

പ്രതിഷേധാർഹം

ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?. രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്.

പ്രസ്താവന നടത്തുന്നതിനു മുൻപ്

പ്രസ്താവന നടത്തുന്നതിനു മുൻപ്

അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

അക്രമികൾക്ക് സംരക്ഷണം

അക്രമികൾക്ക് സംരക്ഷണം

സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്.

കേരളത്തില്‍ ലഭിക്കില്ല

കേരളത്തില്‍ ലഭിക്കില്ല

ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട്

വര്‍ഗീയത ഇളക്കിവിട്ട്

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്.

തിരിച്ചടി ലഭിക്കും

തിരിച്ചടി ലഭിക്കും

വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

നുണ പ്രചരിപ്പിച്ച്

നുണ പ്രചരിപ്പിച്ച്

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന്‍

<strong> ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി</strong> ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

English summary
pinarayi vijayan against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X