പാഠപുസ്തകങ്ങളിലും വര്‍ഗീയത; ചരിത്രങ്ങള്‍ തിരുത്തി എഴുതാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പിണറായി
ചരിത്രങ്ങള്‍ തിരുത്തി എഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാര്‍ ആര്‍എസ്എസും സംഘപരിവാരും ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചരിത്രങ്ങള്‍ തിരുത്തി എഴുതി രാജ്യത്തെ പ്രത്യേക രീതിയില്‍ വാര്‍ത്തെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പാഠ്യ പദ്ധതികളില്‍ പോലും വര്‍ഗീയത പടര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും അദ്ദേഹം സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എഴുപത്തിയേഴാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് 29നാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായ സെമിനാറാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ചരിത്ര കോണ്‍ഗ്രസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications