യൂണിറ്റിന് 4 രൂപ മാത്രം, സര്‍ക്കാര്‍ വാങ്ങിയത് 11 രൂപയ്ക്ക്; വിഇഎച്ച് വൈദ്യുതി കരാറിനെതിരെ പിണറായി

വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാറിലൂടെ സംസ്ഥാന ഖജനാവിന് ഉണ്ടായത് വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഇഎച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ് എന്നും ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല എന്നും പിണറായി പറഞ്ഞു.

രാജയോഗം എന്നാല്‍ ഇതാണ്... ഇനി വെറുതെയിരുന്നാലും പണം കൈയിലെത്തും; ഈ രാശിക്കാരാണോ?
രാജയോഗം എന്നാല്‍ ഇതാണ്... ഇനി വെറുതെയിരുന്നാലും പണം കൈയിലെത്തും; ഈ രാശിക്കാരാണോ?

'കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വിഇഎച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുമുണ്ട്,' പിണറായി പറഞ്ഞു.

Pinarayi Vijayan

യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്പര്യപ്രകാരമാണ് എന്നും അദ്ദേഹം ചോദിച്ചു. വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബര്‍ 10-ലെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയുന്നു; ഇടിഞ്ഞത് 40% ത്തോളം!! സ്വര്‍ണവില തിരികെ കയറുമോ?
ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയുന്നു; ഇടിഞ്ഞത് 40% ത്തോളം!! സ്വര്‍ണവില തിരികെ കയറുമോ?

വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ. എന്നാല്‍ കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല.

കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതല്‍ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വിഇഎച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

അസിത സഹീര്‍ 24 ന്യൂസ് വിടാന്‍ കാരണമിത്! 'ചാനല്‍ മുതലാളിമാരുടെ ഭീഷണിക്ക് മുന്നില്‍ തലകുനിക്കാതെ രാജി'
അസിത സഹീര്‍ 24 ന്യൂസ് വിടാന്‍ കാരണമിത്! 'ചാനല്‍ മുതലാളിമാരുടെ ഭീഷണിക്ക് മുന്നില്‍ തലകുനിക്കാതെ രാജി'

യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എന്‍.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, 'കരാറില്‍ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നല്‍കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma