മനുഷ്യത്വം വേണ്ടത് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും: ബിജെപി
മനുഷ്യത്വം എന്ന മഹാഗുണം ഉണ്ടായാല്‍ തീരുന്നതാണ് കണ്ണൂരിലെ പ്രശ്നങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണദാസ്
കോഴിക്കോട്: മനുഷ്യത്വം എന്ന മഹാഗുണം മുഖ്യമന്ത്രിക്കും കൂട്ടുകാര്‍ക്കും ഉണ്ടായാല്‍ കണ്ണൂരിലെ പ്രശ്നങ്ങള്‍ തീരുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. കണ്ണൂരിലെ ആദ്യ കൊലപാതകം മുതല്‍ അവസാനത്തേതുവരെ വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കാണെന്നും അദ്ദേഹം. മനുഷ്യത്വം എന്ന മഹാഗുണം ഉണ്ടായാല്‍ തീരുന്നതാണ് കണ്ണൂരിലെ പ്രശ്നങ്ങളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1965ല്‍ ആര്‍എസ്എസ് നേതാവായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റേതായിരുന്നു കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. ആ കേസിലെ പ്രതിയായിരുന്നു പിണറായി വിജയന്. കൊല്ലനാണ്ടി മീത്തല്‍ രമിത്തിന്റെ കൊലപാതകമാണ് ഏറ്റവും ഒടുവിലത്തേത്. അത് പിണറായി വിജയന്റെ വീടിനു തൊട്ടടുത്താണ് സംഭവിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഒരു വശത്ത് സിപിഎമ്മാണ്. മറുഭാഗത്ത് പലരാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും സിപിഐക്കാരും ജനതാദള്ളുകാരുമൊക്കെ സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്നു. അയല്ജില്ലകളിലെ സമാധാനംവരെ കെടുത്തുന്ന തരത്തില്‍ സിപിഎമ്മിന്റെ അക്രമസ്വഭാവം മാറിയിരിക്കുന്നു. ടി.പി ചന്ദ്രശേഖരന് വധത്തിലെയും നാദാപുരത്തെ അസ് ലം വധത്തിലെയും പ്രതികള്‍ കണ്ണൂരിലെ സിപിഎമ്മുകാരാണ്. ഈ നിലയ്ക്ക് അക്രമം മുഖമുദ്രയാക്കിക്കഴിഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി മനുഷ്യത്വ സമീപനം സ്വീകരിച്ചാല്‍തന്നെ കണ്ണൂരിലെ പ്രശ്നങ്ങള്‍ തീരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ആഗോളഭീകരതയുടെ ആസ്ഥാനമായി കേരളം മാറുകയാണ്. ഐസിസുമായുള്ള ബന്ധത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എറണാകുളത്തെ പീസ് സ്കൂളിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് ഒരുകൂട്ടമാളുകള്‍ മുഖ്യമന്ത്രിയെ ചെന്നുകണ്ടു. ഐഎസിനെതിരെ നടപടിയെടുക്കുമ്പോള്‍ സാവകാശം വേണമെന്നാണ് അവരുടെ ആവശ്യം. മുഖ്യമന്ത്രി ഈ ആവശ്യത്തിനു വഴങ്ങിയിരിക്കുന്നു. രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന എല്ലാ പീസ് സ്കൂളുകളും അടച്ചുപൂട്ടുകയാണ് ആദ്യം വേണ്ടത്. അതിനുപകരം തീവ്രവാദികളുടെ ആവശ്യത്തിനു വഴങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications