മുഖ്യമന്ത്രി ലണ്ടനില്‍, കാള്‍ മാര്‍ക്സിന്റെ ശവകുടീരം സന്ദര്‍ശിക്കും, വീണാ ജോര്‍ജും ലണ്ടനിലേക്ക്
ലണ്ടന്‍: വിദേശപര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ബ്രിട്ടനില്‍ എത്തി. ഫിന്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി പി.രാജീവും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം ലണ്ടനില്‍ എത്തിയത്. ഇന്ന് രാവിലെയാണ് സംഘം ലണ്ടനില്‍ എത്തിയത്.
ഇന്നും നാളെയും തിങ്കളാഴ്ചയുമായാണ് മുഖ്യമന്ത്രിയുടെ ബ്രിട്ടനിലെ പ്രധാന പരിപാടികള്‍. ലണ്ടനിലെ മഹാത്മാ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രണാമം അര്‍പ്പിക്കും. ഞായറാഴ്ച രാവിലെ മുതല്‍ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലിലാണ് ലോകകേരളസഭ യൂറോപ്പ്-യു കെ മേഖലാ സമ്മേളനം നടക്കുന്നത്.

നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ തന്നെ സമ്മേളനം സമാപിക്കും. സമ്മേളനത്തില്‍ ലോക കേരളസഭ പ്രസീഡിയം അംഗമായിരുന്ന ടി ഹരിദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗല്ഭ്യ പുരസ്കാര ദാനവും പിണറായി വിജയന് നിര്‍വഹിക്കും.

വൈകിട്ട് ലണ്ടന്‍ മിഡില്‍സെക്സിലെ ഹെല്റ്റം ടൂഡോ പാര്‍ക്കില്‍ നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുന്നുണ്ട്. കേളീരവം സാംസ്കാരിക പരിപാടികളോടെ ആണ് പ്രവാസി സംഗമത്തിന് തുടക്കം കുറിക്കുന്നത്. വൈകിട്ട് 5.30ന് ആണ് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് രാത്രി ഏഴ് മുതല്‍ ഒമ്പത് വരെ കേളീരവം സാംസ്കാരിക പരിപാടികള്‍ ഉണ്ടായിരിക്കും.

അതിനിടെ മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രാത്രി ലണ്ടനിലെത്തിയിരുന്നു. സമ്മേളന ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബ്രിട്ടനിലെത്തിയിരുന്നു.

ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പം ചേരുന്നുണ്ട്. തിങ്കളാഴ്ച കാഡിഫ് യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തും. ഇവിടെ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തില്‍ ഗ്രാഫിന് ഇന്നവേഷന്‍ സെന്റര്‍ തുടങ്ങുന്നതു സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

കേരളാ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും ടാറ്റാ സ്റ്റീല്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം ആണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും അടിസ്ഥാന സൗകര്യവുമൊരുക്കും. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടപ്പാക്കുന്ന 86.41 കോടിയുടെ പദ്ധതിയാണിത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 12 ന് ആണ് മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് മടങ്ങുന്നത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications