ഫോബ്‌സ് പട്ടികയിലെ സമ്പന്നന്‍, പിണറായി-കോടിയേരി ഫണ്ട് യുഎസിലേക്ക് ബിലീവേഴ്‌സ് ചര്‍ച്ച് വഴി: ഷാജ് ഓഡിയോ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണുമായുളള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയന്‍ ആണെന്നും താന്‍ പിണറായിയുടെ പാര്‍ട്ണര്‍ ആണെന്നും ഷാജ് കിരണന്‍ പറയുന്നുണ്ട്.
ഒന്നര മണിക്കൂറോളമുളള ശബ്ദരേഖയാണ് സ്വപ്‌ന സുരേഷ് പാലക്കാട് എച്ച്ആര്‍ഡിഎസ് സ്ഥാപനത്തില്‍ വെച്ച് പുറത്ത് വിട്ടത്. പിണറായിയുടേയും കോടിയേരിയുടേയും ഫണ്ടുകള്‍ ബിലീവേഴ്‌സ് ചര്‍ച്ച് വഴി പോകുന്നത് കൊണ്ടാണ് അവരുടെ എഫ്‌സിആര്‍എ റദ്ദായത് എന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.













Click it and Unblock the Notifications