സഹകരണ പ്രതിസന്ധി; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും; രാജ്യദ്രോഹമെന്ന് രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിന് മുന്നില്‍ വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം.
ഇതുശേഷം വിഷയം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച സര്‍വകക്ഷി യോഗവും ചേരും.തുടര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും യോജിച്ച് സമരം നടത്താനാണ് തീരുമാനം. സഹകരണ മേഖലയെ തകര്‍ക്കാനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്നും സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ റിസര്‍വ് ബാങ്ക് നിഷേധിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം, റിസര്‍വ് ബാങ്കിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരം രാജ്യദ്രോഹമാണെന്നു ബിജെപി നേതാവും എംഎയുമായ ഒ. രാജഗോപാല്‍ പറഞ്ഞു. ഇരുമുന്നണികളും കള്ളപ്പണം കൈകാര്യം ചെയ്യാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുകയാണെന്നും സഹകരണമേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications