പിണറായി വിജയന് കൊറോണ വാക്സിനെടുക്കും; മന്ത്രിമാരും, വാക്സിനേഷന് സ്വകാര്യ മേഖലയും
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഉടന്‍ കൊറോണ വാക്സിന് എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിനേഷന് കേരളം സജ്ജമാണ്. എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നാണ് അഭിപ്രായം. സ്വകാര്യ മേഖലയെ കൂടെ വാക്സിനേഷന് പ്രക്രിയയില്‍ പങ്കാളികളാക്കുമെന്നും കെകെ ശൈലജ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിന് സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. മോദി വാക്സിന് സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ് എന്ന് കെകെ ശൈലജ പറഞ്ഞു. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. അന്നുതന്നെ തങ്ങള്‍ എടുക്കാന്‍ തയ്യാറായിരുന്നു. ജനപ്രതിനിധികളുടെ ഊഴം വരുമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്മാറിയത്. മുഖ്യമന്ത്രിയും വാക്സിന് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ
അതേസമയം, നാളെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വാക്സിന് എടുക്കും. ജനപ്രതിനിധികള്‍ രാജ്യവ്യാപകമായി വാക്സിന് എടുത്തുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട വാക്സിനേഷന് തുടങ്ങി. 60 പിന്നിട്ട എംപിമാരോടും എംഎല്‍എമാരോടും വാക്സിന് എടുക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമാണ്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ നല്‍കണം.
ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ