രാഹുൽ ഗാന്ധി മാന്യനായ നേതാവെന്ന് പിണറായി വിജയൻ; മോദിക്കും കോൺഗ്രസിനും ഒരേ നയം
തിരുവനന്തപുരം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാന്യനായ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ബിജെപിക്കും കോൺഗ്രസിനും ഒരേ നയമാണെന്നും പിണറായി വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസ് ക്ഷയിക്കുകയാണ്. ബിജെപിയിലക്ക് കോൺഗ്രസ് നേതാക്കൾ പോകുന്നത് കേരളത്തിലും ആരംഭിച്ചിരിക്കുകയാണ്. വർഗീയ ശക്തികളെ നേരിടുന്നതിൽ തങ്ങൾ പരാജയമാണെന്നും കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടുകെട്ടുകളാണ് യുഡിഎഫ് ഒറ്റപ്പെട്ട് പോകാൻ ഇടയാക്കിയത്. വർഗീയതയെ താലോലിക്കുകയാണ് കോൺഗ്കസെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് സ്ത്രീകളെ അവഗണിക്കുകയാണ്. കേരളത്തെ സ്ത്രീ സൗഹൃമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിക്കും എസ്ഡിപിഐക്കുമെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. മതരാഷ്ട്ര വാദവും മതവിശ്വാസവും രണഅടാണ്. വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസികൾ ഉൾപ്പെടെയുള്ളവരുടെ ഐക്യനിര വേണം. വർഗീയതയുമായി യാതൊരു തരത്തിലുള്ള ഒത്തുതീർപ്പിനും ഇല്ലെന്നും പിണറായി പറഞ്ഞു.
സംഘപരിവാര്‍ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്, ഇത് മുതലെടുക്കാന്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചേക്കാം.ഇരട്ട വോട്ട് കോൺഗ്രസുകാർ ചേർത്ത കാര്യമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications