• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

75 ന്‍റെ നിറവില്‍ പിണറായി; ആശംസകള്‍ നേര്‍ന്ന് മോദി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍

തിരുവനന്തപുരം: എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയ രാഷ്ട്രീയ-കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നു. കേരളമുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേരുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ച മോദി അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്നു.

അടിയന്തരാവസ്ഥാകലത്ത് പിണറായി നേരിടേണ്ടി വന്ന ക്രൂരതയെ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു കമല്‍ ഹാസന്‍ പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. 'രക്തംകലര്‍ന്ന ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ചുകൊണ്ട് അന്നദ്ദേഹമൊരു കൊടുങ്കാറ്റായി. ഇന്ന് രാജ്യത്തിന് മുന്നില്‍ അദ്ദേഹം കേരളത്തിന്റെ യശസ്സുയര്‍ത്തി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കികൊണ്ട് മുഖ്യമന്ത്രി ഞങ്ങളെ സഹോദരങ്ങളെന്നു വിളിച്ചു. അതിര്‍ത്തി ഞങ്ങള്‍ക്കായി തുറന്നിട്ടു. ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍'- കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രമുഖര്‍ പങ്കുവെച്ച സന്ദേശങ്ങള്‍ ഇങ്ങനെ

മോഹന്‍ലാല്‍

കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

നിവിന്‍ പോളി

Wishing our honourable Chief Minister Shri Pinarayi Vijayan sir a happy birthday!

സി ദിവാകരന്‍ എംഎല്‍എ

കേരളത്തിന്റെ ആരാധ്യനായ ബഹു.മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്, ഞങ്ങളുടെ ക്യാപ്റ്റന് ഒരായിരം ജന്മദിനാശംസകൾ

മുരളി തുമ്മാരുകുടി

യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി.

"ഉത്തരവാദിത്തങ്ങൾ അവ ഏറ്റെടുക്കാൻ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (Responsibilities gravitate to the person who can shoulder them) എന്ന് പറഞ്ഞത് പത്തൊന്പതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും തത്വ ചിന്തകനുമായ എൽബെർട്ട് ഹബ്ബാർഡ് ആണ്.

പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്പോൾ ഞാൻ ഓർക്കുന്നത് ഈ വരികളാണ്. "തലമുറയിൽ ഒരിക്കൽ മാത്രം വരുന്നത്, നൂറുവർഷത്തിൽ ഒരിക്കൽ മാത്രം വരുന്നത്" എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒന്നിന് പുറകെ ഒന്നായി വരുന്പോഴും ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.

നമ്മുടെ സിവിൽ സർവ്വീസ് മുതൽ ആരോഗ്യ സംവിധാനം വരെ ഏറ്റവും ഒത്തൊരുമയോടെ, അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ, പ്രവർത്തിക്കുന്നത് നമ്മൾ കാണുന്നില്ലേ? വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനിൽ അദ്ദേഹം വരാൻ ആളുകൾ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ ഇപ്പോൾ പതിവല്ലേ? ഇതൊക്കെയാണ് യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി.

ഓരോ ജനതക്കും അവർ അർഹിക്കുന്ന നേതൃത്വമാണ് ഉണ്ടാകുന്നതെന്ന് തത്വങ്ങൾ ഉണ്ട്. അപ്പോൾ ഇത് നമ്മുടെ കൂടെ കഴിവാണെന്ന് വിശ്വസിക്കാം, കുഴപ്പമില്ല. വേണമെങ്കിൽ ഈ ദുരന്തകാലത്ത് ഇങ്ങനെ ഒരു നേതൃത്വം ഉണ്ടാകാനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് കൂടുതൽ ആത്മാർത്ഥതയോടെ നമുക്ക് സ്വയം വിലയിരുത്താം.

എന്നിട്ട് അതിന്റെ ഉത്തരം എന്താണെങ്കിലും ഈ കൊറോണക്കാലത്ത് നമ്മുടെ നേതൃത്വത്തിന്റെ നിലവാരത്തോട് ഒത്തുനിൽക്കാൻ ശ്രമിക്കാം.

സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നുപോകുന്ന കാലത്ത് എന്തായിരിക്കണം നേതൃത്വം എന്ന വിഷയത്തിൽ എന്റെ പാഠപുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ!

പാലക്കാട് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 4 പേർക്ക് കൊവിഡ് !! ആരോഗ്യ പ്രവർത്തകയ്ക്കും

English summary
Pinarayi Vijayan celebrating 75th birthday; many including modi wished him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more