കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം പ്രസിഡന്റിനെ തള്ളി മുഖ്യമന്ത്രി, ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ തന്നെ !

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവളളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പി.ടി ഇബ്രാഹിമിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റവന്യുവകുപ്പിന്റെ പക്കലുളള സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫിസറായ രാജമാണിക്യം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുവളളി എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയുണ്ടെന്നും ഇത് ദേവസ്വത്തിന് തിരികെ നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി

ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

100 ഏക്കര്‍ ഭൂമിയുണ്ടെന്ന വാദത്തെ തള്ളി

100 ഏക്കര്‍ ഭൂമിയുണ്ടെന്ന വാദത്തെ തള്ളി

ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയുണ്ടെന്ന് തിരുവിതാകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഭൂമി ദേവസ്വത്തിന് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോടികള്‍ തട്ടാനുള്ള ശ്രമമെന്ന് ആരോപണം

കോടികള്‍ തട്ടാനുള്ള ശ്രമമെന്ന് ആരോപണം

ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിലൂടെ കോടികള്‍ തട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് കാണിച്ച് കോടികള്‍ തട്ടാനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മുരളീധരന്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കില്ല

സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കില്ല

സ്ഥലം ഏറ്റെടുക്കാനെന്ന മറവില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൈസ ലഭിക്കില്ല. ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു. സ്ഥമേറ്റെടുപ്പിന്റെ പേരിലെ തട്ടിപ്പുകള്‍ പൂര്‍ണ്ണമായും തടയും.

നിയമക്കുരുക്ക് തടയാന്‍ ഗൂഢാലോചന

നിയമക്കുരുക്ക് തടയാന്‍ ഗൂഢാലോചന

സ്വകാര്യ കമ്പനികളും മറ്റു കുത്തകകളും കൈവശപ്പെടുത്തിയിട്ടുള്ള അഞ്ചര ലക്ഷത്തോഷം ഏക്കര്‍ തോട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും തടയാന്‍ ഇതിലൂടെ സാധിക്കും. ഇതിനുള്ള നിയമക്കുരുക്ക് ഉണ്ടാക്കുന്നതിന് മുന്നോടിയായാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നു

ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നു

അനധികൃതമായി കൈവശം വെച്ച തോട്ട ഭൂമി കേസില്‍ കുത്തകകളുമായി ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ നീക്കം. തോട്ടം കേസ് ഏറ്റെടുക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് സെപ്ഷല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ തയ്യാറാവാത്ത നടപടിയെ മുരളീധരന്‍ വിമര്‍ശിക്കുന്നു.

കൂടുതല്‍ അന്വേഷണം വേണമെന്ന്

കൂടുതല്‍ അന്വേഷണം വേണമെന്ന്

അനധികൃതമായി തോട്ടം കൈവശം വച്ച സംഭവത്തെ എന്‍ഫോഴ്‌സ്‌മെന്റ്, സിബി ഐ തുടങ്ങിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അക്കാര്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

English summary
Pinarayi Vijayan's comment about Cheruvally estate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X