Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ പണം വിതരണത്തിന് കൂടുതല്‍ കൗണ്ടറുകള്‍; പിണറായി വിജയന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്...

ആയിരം അഞ്ഞൂറ് നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ നേരിടുന്ന ചില്ലറ ക്ഷാമം പരിഹരിക്കാന്‍ ശബരിമലയില്‍ പണം നല്‍കാനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും

ദില്ലി: ആയിരം അഞ്ഞൂറ് നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ നേരിടുന്ന ചില്ലറ ക്ഷാമം പരിഹരിക്കാന്‍ ശബരിമലയില്‍ പണം നല്‍കാനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇത് സംബന്ധിച്ച് കേന്ദമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ട്രഷറിക്ക് ബാങ്കിന്റെ എല്ലാ സൗകര്യവും നല്‍കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും പിണറായി പറഞ്ഞു.

pinarayi-vijayan

എന്നാല്‍ പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനുള്ള ഒരു സൂചനയും കേന്ദ്രം നല്‍കുന്നില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കേന്ദ്രത്തിന്റെ നിലപാട് സഹായിക്കും, എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മുന്‍കൂട്ടി കണ്ട് കരുതല്‍ നടപടികള്‍ വേണമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്കും കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+