Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി നാക്കെടുത്താല്‍ കള്ളം മാത്രമേ പറയൂവെന്ന് പിണറായി

പട്ടാമ്പി: വിഎസ് അച്യുതാനന്ദന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തി. ഇപ്പോഴത്തെ സര്‍ക്കാരിനെ കൊണ്ട് കേരളം നാറുകയാണെന്ന് പിണറായി പറയുന്നു. ഉമ്മന്‍ചാണ്ടി നാക്കെടുത്താന്‍ കള്ളം മാത്രേമേ പറയൂവെന്നും പിണറായി ആരോപിക്കുന്നു.

നാറുന്നവരെ തൊഴേണ്ട അവസ്ഥയാണ് കേരളത്തിലുള്ളവര്‍ക്കെന്നും അദ്ദേഹം പറയുന്നു. ജനങ്ങല്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ പ്രതിഷേധിക്കണം. ഇത്രയും നാറിയ ഭരണം തലയില്‍ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്നും പിണറായി വ്യക്തമാക്കുന്നു. സരിതയും മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും അദ്ദേഹം പറയുന്നു.

pinarayivijayan

ഇനി ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ല. സ്വയം രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജി ചോദിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടു തന്നെയാണ് തമ്പാനൂര്‍ രവി സരിതയെ വിളിച്ചത്. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതെന്നും പിണറായി ആരോപിക്കുന്നു.

സരിതയെ തലയിലേറ്റി നടന്ന യുഡിഎഫിന് ഇപ്പോള്‍ എങ്ങനെയാണ് സരിത തട്ടിപ്പുകാരിയായതെന്നും പിണറായി ചോദിക്കുന്നു. ഒട്ടകപ്പക്ഷിയുടെ സ്വഭാവം കോണ്‍ഗ്രസ് കാണിക്കരുതെന്നും പിണറായി പറഞ്ഞു. ദീര്‍ഘ കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളയാള്‍ക്ക് ഇത്രയും ആരോപണങ്ങള്‍ കേട്ടിട്ടും എങ്ങനെ അധികാരത്തില്‍ തുടരാനാകുന്നുവെന്നും പിണറായി ചോദിച്ചു. തന്നെ ഇതൊന്നും ബാധിക്കില്ലേയെന്നു പറയുന്ന ഉമ്മന്‍ചാണ്ടിയുടെ ഈ ഇരിപ്പിനെ എന്താണ് പറയുകയെന്നും പിണറായി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+