ഷാര്‍ജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി; സമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു എന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചത്. 2017 സെപ്റ്റംബര്‍ 26 ന് രാവിലെ 10.30 നായിരുന്നു ഷാര്‍ജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഷാര്‍ജ ഭരണാധികാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

അതേസമയം, ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലയത്തെയും മുന്‍കൂട്ടി അറിയിച്ചിരുന്നോ, കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയില്ല.
യു എ ഇ കോണ്‍സല്‍ ജനറലുമായും ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...
എന്നാല്‍ കൂടിക്കാഴ്ച എത്ര തവണ, എന്തൊക്കെ വിഷയങ്ങള്‍, എന്തൊക്കെ തീരുമാനങ്ങള്‍ എന്നീ കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതുമില്ല. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖമന്ത്രി പറഞ്ഞു. റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം.
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ല എന്ന് സന്ദര്‍ശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളില്‍ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ല എന്നാണ് സന്ദര്‍ശന രേഖയില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയത് എന്നാണ് സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നത്.












Click it and Unblock the Notifications