കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നതെന്ന് പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

 akkithamnew-

അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്.

ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനായ അക്കിത്തത്തിന് അനുമോദനങ്ങൾ. അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്.

മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം. 'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്ന വരികള്‍ കവിയുടെ ജീവിതദര്‍ശനം തന്നെയാണ്. നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങളില്‍ ഇം.എം.എസ്. നമ്പൂതിരിപ്പാടിനും വി ടി ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്‍റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നു. മാനവികതയുടെ അടിത്തറയില്‍ പ്രവര്‍ത്തിച്ച 'പൊന്നാനിക്കളരി'യിലൂടെ വളര്‍ന്നുവന്ന അക്കിത്തത്തിന് മറ്റുള്ളവരെക്കുറിച്ചുള്ള ഉത്ക്കണ്ഠ എപ്പോഴുമുണ്ടായിരുന്നു.

ജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടംജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടം

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം: ജ്ഞാനപീഠം നേടുന്ന ആറമാത്തെ മലയാളി

തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രംതലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം

English summary
Pinarayi vijayan congratulates akkitham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X