കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യം, പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂസിലന്റിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയിൽ ഇടം പിടിച്ച മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണരൂപം: ' ന്യൂസിലൻ്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.

ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടെ അവർ വഹിക്കുന്നുണ്ട്. കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലൻ്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻ്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് ആശംസിക്കുന്നു''.

cm

ആരോഗ്യമന്ത്രി കെകെ ശൈലജയും പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. '' ന്യൂസിലന്‍ഡിലെ ജസീന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന് അഭിനന്ദനങ്ങള്‍. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക.

ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണ് ഭര്‍ത്താവ്'.

English summary
Pinarayi Vijayan congratulates New Zealand Minister and Malayali Priyanka Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X