കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ എന്റെ വീട് അടിച്ചുതകര്‍ക്കില്ലായിരുന്നോ സഖാക്കളെ... മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന വിവരം ആയുധമാക്കി പ്രതിപക്ഷം. രോഗം ബാധിച്ച ശേഷവും അദ്ദേഹം പുറത്തിറങ്ങുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ മാസം 4 മുതല്‍ മുഖ്യമന്ത്രിക്ക് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തുവന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രോഗ ലക്ഷണങ്ങളുണ്ടായിട്ടും അദ്ദേഹം ക്വാറന്റൈനില്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

x

ആറാം തിയ്യതി നടന്ന വോട്ടെടുപ്പിന് ആള്‍ക്കൂട്ടത്തോടെയാണ് അദ്ദേഹം എത്തിയത്. മാത്രമല്ല, മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചതോടെയാണ് മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയതും രോഗമുണ്ടെന്ന് തെളിഞ്ഞതും. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറി. പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് നാലാം തിയ്യതി മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായത്. ഇക്കാര്യത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായര്‍ പങ്കുവച്ച കുറിപ്പ് വൈറലായിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക.
ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.
ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക
രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക.
നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ ?

Recommended Video

cmsvideo
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു | Oneindia Malayalam

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

English summary
Pinarayi Vijayan Coronavirus: UDF candidate Veena S nair write up is viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X