പിണറായിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു, കൊല്ലത്ത് ഒരു സീറ്റ് പോലും കിട്ടില്ല: ആര്‍എസ്പി
തിരുവനന്തപുരം: ആര്‍എസ്പിയെ ശിഥിലമാക്കുമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് ആര്‍എസ്പി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും കിട്ടില്ല.
ആര്‍എസ്പിയില്‍ നിന്ന് പോയവരെ സ്വീകരിക്കാന്‍ സിപിഎമ്മിന്റെ പിബി അംഗം തന്നെ എത്തിയത് അവരുടെ ഗതികേടാണെന്നും ആര്‍എസ്പി നേതൃത്വം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ആര്‍എസ്പി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരെ സ്വീകരിക്കാനായി പിണറായി വിജയന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ ആര്‍എസ്പി വിട്ട് സിപിഎമ്മിലേക്ക് വരുമെന്നും വരുന്നവരെ സ്വാഗതം ചെയ്യുന്നതായും പിണറായി പറഞ്ഞിരുന്നു.
ആര്‍എസ്പി രണ്ട് മൂന്ന് പേര്‍ മാത്രമുള്ള കറക്ക് കമ്പനിയാണെന്നും അന്ന് പിണറായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആര്‍എസ്പി കറക്ക് കമ്പനിയാണെങ്കില്‍ സിപിഎം പിണറായിയുടെ കോര്‍പ്പറേറ്റ് കമ്പനിയാണെന്നും ആര്‍എസ്പി തിരിച്ചടിച്ചു.












Click it and Unblock the Notifications