Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്ക് കിട്ടിയതുപോലെ നീതി സിപിഎമ്മില്‍ നിന്ന് മറ്റാര്‍ക്കും കിട്ടിയിട്ടില്ല: പിണറായി വിജയന്‍

കൊച്ചി: തന്നോട് നീതി കാണിച്ചിട്ടുള്ളത് പോലെ പാര്‍ട്ടി മറ്റാരോടും നീതി കാണിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അതും തന്നെപ്പോലെ ഒരു സാധാരണക്കാരന്‍. മറ്റുള്ളവരെപ്പോലെ മഹാകഴിവുകളൊന്നും തനിക്കില്ല. അങ്ങനെ ഒരാളെ പാര്‍ട്ടി സെക്രട്ടറിയായി വച്ചിരുന്നത് പാര്‍ട്ടി തനിക്ക് നല്‍കിയ അംഗീകാരമല്ലേയെന്നും പിണറായി വിജയന്‍ ചോദിക്കുന്നു.

താനും വിഎസും മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ യാതൊരു അശയക്കുഴപ്പവും ഇല്ല. അങ്ങനെ ഉണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

pinarayi vijayan

പാര്‍ട്ടിയിലുള്ള എല്ലാവരും യാത്ര നയിക്കാന്‍ യോഗ്യരാണ്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. താന്‍ ജാഥാ ലീഡര്‍ ആകുന്നത് കൊണ്ട് പ്രത്യേക സന്ദേശമൊന്നും നല്‍കില്ല. ജാഥയുടേതാണ് സന്ദേശമെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+