അഭിഭാഷകര്‍ക്ക് പിണറായിയുടെ താക്കീത്... കോടതി സ്വകാര്യസ്വത്തല്ല
കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതിന് ശേഷം സംഭവിച്ച കാര്യമായിരുന്നു അത്. എന്തായാലും അതിനെ അത്ര ലാഘവത്തോടെ കാണാന്‍ പിണറായി വിജയന്‍ തയ്യാറല്ല.
കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. നിയമം ലംഘിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കോടതികളില്‍ ആര് കയറണം, കയറേണ്ട എന്ന് തീരുമാനിക്കാന്‍ അഭിഭാഷകര്‍ക്ക് ഒരു അവകാശവും ഇല്ലെന്ന് പിണറായി പറഞ്ഞു. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്, അല്ലാതെ അഭിഭാഷകരല്ല.
മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ കയറ്റാത്തത് പത്ര സ്വാതന്ത്ര്യന് നേര്‍ക്കുളള കടന്നുകയറ്റമാണെന്നും പിറണായി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കരുതിക്കൂട്ടി ശ്രമിക്കുന്നവരുണ്ട്. അവരെ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തിരിച്ചറിയണം എന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ ഉണ്ടായ സംഭവങ്ങളെ അതി രൂക്ഷമായാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്.












Click it and Unblock the Notifications