യുഎഇയില്‍ പോയത് യാചിക്കാനല്ല!! പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കേരള പുനര്‍നിര്‍മ്മാണത്തിനായി വിദേശത്തേക്ക് പോകാനൊരുങ്ങിയ മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രത്തിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തടസ്സങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി നേരത്തേ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടും അവസാന നിമിഷം യാത്ര തടഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തേയ്ക്ക് പോകാൻ മുഖ്യമന്ത്രിയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുമതി വേണ്ടത്. ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. അനുമതിയും കിട്ടി. കഴിഞ്ഞ ബുധനാഴ്ച യുഎഇയ്ക്ക് പുറപ്പെടുന്നത് വരെ മറ്റ് മന്ത്രിമാർക്കും സന്ദർശനാനുമതി കിട്ടുമെന്ന് കരുതി കാത്തിരുന്നു. എന്നാല്‍ അവസാന നിമിഷം കേന്ദ്രം മന്ത്രിമാര്‍ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
കേന്ദ്രം സംസ്ഥാനത്തിനെതിരായി നീക്കം നടത്തുണ്ടെന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.കേന്ദ്രത്തിന്‍റേത് മുട്ടാപ്പോക്ക് നയമാണെന്നും പിണറായി പറഞ്ഞു. യുഎഇയിൽ പോയത് യാചിയ്ക്കാനല്ലെന്നും, മലയാളി സഹോദരങ്ങളെ കാണാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പുനർനിർമാണത്തിന് പരമാവധി സഹായം തേടുക എന്നതായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications