പിണറായി കണ്ടുപിടിച്ചു; സംഗീത് സോമിന് ശരിക്കും എതിര്‍പ്പ് താജ്മഹലിനോടല്ല, ഷാജഹാനെന്ന പേരിനോട്
തിരുവനന്തപുരം: താജ്മഹലിനെതിരെ ബിജെപി നേതാവ് സംഗീത് സോം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ ചിലര്‍ വികൃതമാക്കുന്നതായി പിണറായി പറഞ്ഞു. താജ് മഹലിനോടുള്ള എതിര്‍പ്പല്ല ഇതിന് പിന്നിലെന്നാണ് പിണറായി പറയുന്നത്. ഷാജഹാന്‍ എന്ന പേരിനോടുള്ള എതിര്‍പ്പാണ് ഇതിനു പിന്നിലെന്ന് പിണറായി.
ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്റെ ഭാഗമെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്ന് സംഗീത് സോം പറഞ്ഞിരുന്നു. ഇത് വന്‍ വിവാദമായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. അടുത്തിടെ ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക് ലെറ്റില്‍ നിന്ന് താജ് മഹല്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമിന്റെ വിവാദ പരാമര്‍ശം.

സംഗീത് സോമിന്റെ താജ് മഹല്‍ പരാമര്‍ശം ബിജെപിക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. സോമിന്റെ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഗീത് സോമിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും യോഗി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications