Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിള്ളയുടെ കത്ത് ഞെട്ടിക്കുന്നത്; സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി, കേരളത്തെ അവഗണിച്ചു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിലുള്ള ജനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ട് കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്ന് അറിയാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം

ശ്രീധരന്‍ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാതാ വിസകന അതോറിറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നില്‍. ബിജെപി നാടിന് ബാധ്യതയാണെന്ന് അവര്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

വികസനം തടയാനുള്ള ശ്രമം

വികസനം തടയാനുള്ള ശ്രമം

വളരെ രഹസ്യമായി വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമമാണ് നടന്നത്. ഇത്തരമൊരു കത്ത് കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. അല്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍വെക്കണം. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും പിണറായി പറഞ്ഞു.

 ബിജെപി മുമ്പും നടത്തി

ബിജെപി മുമ്പും നടത്തി

ഈ ശ്രമം ബിജെപി മുമ്പും നടത്തിയിട്ടുണ്ട്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടിയാണ് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്. ഇത്തരം ശക്തികളെ കേരള ജനത നേരിടണം. പ്രളയകാലത്ത് മലയാളികള്‍ ഒറ്റക്കെട്ടായി നേരിട്ടതാണെന്നും പിണറായി പറഞ്ഞു.

 ശേഷിക്കുന്ന രണ്ടു വര്‍ഷം

ശേഷിക്കുന്ന രണ്ടു വര്‍ഷം

ദേശീയ പാത വികസനത്തിന് സംസ്ഥാനം എല്ലാം ചെയ്തു. സംസ്ഥാനവുമായി ആലോചിക്കാതെയാണ് കേന്ദ്രം പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ശേഷിക്കുന്ന രണ്ടു വര്‍ഷം സംസ്ഥാനത്തെ ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് തീരുമാനമെന്നും പിണറായി പറഞ്ഞു.

അര്‍ഹതപ്പെട്ട സഹായം നല്‍കുന്നില്ല

അര്‍ഹതപ്പെട്ട സഹായം നല്‍കുന്നില്ല

ദേശീയ പാത വികസനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മറ്റു സംസ്ഥാനങ്ങളെ അവഗണിക്കുന്നു. കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നല്‍കുന്നില്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഹായവും തടയുന്നു. ഓഖി ദുരന്തമുണ്ടായപ്പോഴും പ്രളയകാലത്തും സഹായം നല്‍കിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+