Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായം തുടങ്ങാന്‍ വന്ന സരിതയ്ക്ക് മാനവും പോയി പണവും പോയെന്ന് പിണറായി

കോട്ടയം: കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഇറങ്ങിത്തിരിച്ച സരിതയ്ക്ക് പണവും മാനവും പോയെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍. താന്‍ ഉമ്മന്‍ചാണ്ടിയോട് ഇടപെട്ടത് അദ്ദേഹത്തിന്റെ കുടംബാംഗത്തെപ്പോലെയാണെന്ന് സരിത പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് തിരിച്ച് കിട്ടിയത് തിക്താനുഭവമാണെന്നും പണറായി പറഞ്ഞു.

കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നവകേരള മാര്‍ച്ചിന് ലഭിച്ച സ്വീകരണത്തയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സരിത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണ്. കോണ്‍ഗ്രസില്‍ ആദര്‍ശനം ഉള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും പിണറായി പറഞ്ഞു.

pinarayi

കെപിസിസി പ്രസിഡന്റിന്റെ ആദര്‍ശം അവിടെപ്പോയെന്നും പിണറായി ചോദിച്ചു. ഉമ്മന്‍ചാണ്ടി എത്രയും പെട്ടെന്ന് രാജിവച്ച് പോയില്ലെങ്കില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥവരുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. റബ്ബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ. അമുല്‍ മോഡല്‍ സഹകരണസംഘം രൂപീകരിച്ച് റബ്ബര്‍ വിലയിടിവ് തടയണമെന്നും പിണറായി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+