ഫയാസ് കോണ്‍ഗ്രസിന്റെ സാമ്പത്തികസ്രോതസ്സ്: പിണറായി
കണ്ണൂർ: അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഫയാസുമായി കോണ്‍ഗ്രസിന് വഴി വിട്ട ബന്ധമാണ്. ഫയാസുമായുള്ള ബന്ധം വെളിച്ചത്ത് വന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണം.
രമേശ് ചെന്നിത്തലയും എം എം ഹസനും ഫയാസിനൊപ്പം നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ടി വി പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തിലൂടെ തെളിയുന്നത് ഫയാസും ചെന്നിത്തലയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് എന്നാണ് പിണറായി വിജയന് പറയുന്നത്. ഈ ബന്ധത്തെക്കുറിച്ച് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന് പ്രതികരിക്കണം.

എന്തിനാണ് ഫായിസുമായി കൂടിക്കാഴ്ച നടത്തിയത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം. ഫായിസിനെ കോഴിക്കോട് ജയിലില്‍ എത്തിച്ചതിന് പിന്നിലും ഗൂഡാലോചനയുണ്ട്. ഫായിസുമായുള്ള ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അറിയാത്ത പലരും തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടാകും എന്നാണ് രമേശ് ചെന്നിത്തല പ്രതികരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണ് എന്നും പിണറായി വിജയന് പറഞ്ഞു. കേരളത്തില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് കിട്ടില്ല. കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് ഉള്ളതെന്നും പിണറായി വിജയന് പ്രതീക്ഷ പ്രകടിപ്പിച്ചു.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു











Click it and Unblock the Notifications